
ആലപ്പുഴ: ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നൂറനാട് ഇന്തോ ടിബറ്റന്‍ സേനയിലെ 76 ഉദ്യോഗസ്ഥര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം കണക്കിലെടുത്ത് തീര മേഖലയിലെ എട്ടു പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച 55 ഐടിബിപി ഉദ്യോഗസ്ഥര്‍ക്കു പുറമെയാണ് 76 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ച ചേര്‍ത്തലയിലും സ്ഥിതി രൂക്ഷമാണ്. തീരമേഖലയിള് ഉള്‍പ്പെട്ട പട്ടണക്കാട് , കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആക്കി. സര്‍ക്കാര്‍ നിദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.