സംസ്ഥാനത്ത് പുതിയ 12 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് പുതിയ 12 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ എടരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്ബാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്ബഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related Stories

Anweshanam
www.anweshanam.com