കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്‍ച പ്രവര്‍ത്തനം തുടങ്ങും

64 കോടി ചിലവിട്ടാണ് ആശുപത്രി നിർമിച്ചത്.
കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്‍ച പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച കൊവിഡ് ആശുപത്രി ബുധനാഴ്‍ച പ്രവര്‍ത്തനം തുടങ്ങും. കൊവിഡ് ചികിത്സയ്ക്കുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 64 കോടി ചിലവിട്ടാണ് ആശുപത്രി നിർമിച്ചത്.

ആശുപത്രിയിലേക്കായി 191 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ടാറ്റ ഗ്രൂപ്പ് ആശുപത്രി സൗജന്യമായി സര്‍ക്കാരിന് നല്‍കി ഒന്നരമാസമായിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിന് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

നാല് മാസം കൊണ്ടാണ് 540 കിടക്ക സൗകര്യമുള്ള കൊവിഡ് ആശുപത്രി ടാറ്റ നിർമ്മിച്ചത്. കഴിഞ്ഞ മാസം 9ന് കൊവിഡ് ആശുപത്രി സൗജന്യമായി സർക്കാരിന് കൈമാറി. കാസര്‍കോട് ഇന്ന് 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Related Stories

Anweshanam
www.anweshanam.com