കോവിഡ് പോരാളികള്‍ക്ക് മധുര സമ്മാനാവുമായി മാര്‍സ് ഇന്ത്യ
Kerala

കോവിഡ് പോരാളികള്‍ക്ക് മധുര സമ്മാനാവുമായി മാര്‍സ് ഇന്ത്യ

സന്നദ്ധ സംഘടനകളുമായി കൂടിച്ചേര്‍ന്ന് മാര്‍സ് ഇന്ത്യയാണ് ഇന്ത്യയിലുടനീളമുള്ള ബീ ദ റീസണ്‍ ഫോര്‍ എ സ്‌മൈല്‍ എന്ന പരിപാടിക്കു തുടക്കം കുറിച്ചത്.

By News Desk

Published on :

കൊച്ചി : കേരളത്തില്‍ കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന മെഡിക്കല്‍ സമൂഹത്തിനും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് കോവിഡ് പോരാളികള്‍ക്കും നന്ദി സൂചകമായി ചോക്‌ളേറ്റ് ബോക്‌സുകള്‍ വിതരണം ചെയ്തു.സന്നദ്ധ സംഘടനകളുമായി കൂടിച്ചേര്‍ന്ന് മാര്‍സ് ഇന്ത്യയാണ് ഇന്ത്യയിലുടനീളമുള്ള ബീ ദ റീസണ്‍ ഫോര്‍ എ സ്‌മൈല്‍ എന്ന പരിപാടിക്കു തുടക്കം കുറിച്ചത്. മാര്‍സ് ഇന്ത്യയും ബോണ്‍ ടു വിന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ബേബി മറൈന്‍ ഇന്റര്‍നാഷ്ണലിന്റെ മാനേജിങ് പാര്‍ട്ട്ണറും സാമൂഹിക പ്രവര്‍ത്തകയുമായ രൂപ ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് കേരളത്തിലുടനീളം ഈ മധുര സമ്മാനം വിതരണം ചെയ്യുന്നത്.

കേരള ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ.കെ ഷൈലജ, സുഹാസ് ഐഎസ്, കൊച്ചിന്‍ മേയര്‍ സൗമിനി ജെയിന്‍, പോലീസ് കമ്മീഷ്ണര്‍ പൂങ്കുഴലി ഐപിഎസ്, നേവി വൈസ് അഡ്മിറല്‍ എ.കെ ചാവ്‌ല, ഐഎംഎ സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗ്ഗീസ് തുടങ്ങിയവര്‍ക്കും കളമശ്ശേരി മെഡിക്കല്‍ കോളേജ്, വല്ലാര്‍പാടം പിച്ച്‌സി, വല്ലാര്‍പാടം പോലീസ് സ്‌റ്റേഷന്‍, ഗോത്തുരുത്ത് ഹെല്‍ത്ത് സെന്റര്‍, നേവി ഹോസ്പിറ്റല്‍, പള്ളുരുത്തി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കേരള പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ഇസ്എ,പിഎച്ച്‌സി സെന്ററുകള്‍ തുടങ്ങി കേരളത്തിലുടനീളമുള്ള ആശുപത്രികളിലും ആശാ പ്രവര്‍ത്തകര്‍ക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും മറ്റ് കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വെസ്റ്റ് കൊച്ചിയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രൂപ ജോര്‍ജ്ജ് ഇതിനകം ചോക്‌ളേറ്റ് ബോക്‌സുകള്‍ വിതരണം ചെയ്തു. വേള്‍ഡ് ഡോക്ടേര്‍സ് ദിനമായിരുന്ന ജൂലൈ ഒന്നിനാണ് ബീ ദ റീസണ്‍ ഫോര്‍ എ സ്‌മൈല്‍ എന്ന പരിപാടിക്ക് തുടക്കമായത്.

Anweshanam
www.anweshanam.com