വേണ്ടിവന്നാൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചും സ​മ​രം;വിവാദ പ്രസ്താവനയുമായി കെ ​സു​ധാ​ക​ര​ന്‍

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ലേ​ക്കു സം​സ്ഥാ​ന​ത്തെ ന​യി​ക്കുമെന്ന് സുധാകരന്‍ പറഞ്ഞു
വേണ്ടിവന്നാൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചും സ​മ​രം;വിവാദ പ്രസ്താവനയുമായി കെ ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വേണ്ടിവന്നാല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചും സ​മ​രം ന​ട​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം.

സ​ര്‍​ക്കാ​ര്‍ നീ​തി​കേ​ട് കാ​ണി​ച്ചാ​ല്‍ കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ലേ​ക്കു സം​സ്ഥാ​ന​ത്തെ ന​യി​ക്കും. പ്ര​തി​ക​രി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ള്ള​തു​കൊ​ണ്ടാ​ണു പ്ര​തി​പ​ക്ഷം ഇ​ത്ത​ര​ത്തി​ല്‍ പോ​കു​ന്ന​ത്. ആ ​വി​ഘാ​തം ത​ട്ടി​മാ​റ്റാ​ന്‍ പ്ര​തി​പ​ക്ഷ​ത്തി​നു നി​യ​മം ത​ട​സ​മ​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

നേ​ര​ത്തെ, സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചും സ​മ​രം ന​ട​ത്തു​മെ​ന്നു ബി​ജെ​പി​യും പ​റ​ഞ്ഞി​രു​ന്നു.

തിരുവനന്തപുരം സ്വർണ്ണ കളളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപിയും ഇന്ന് പ്രസ്താവിച്ചിരുന്നു. കോഴിക്കോട് യുവമോർച്ച മാർച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തിൽ പ്രതിഷേധിച്ച് നാളെ ബിജെപി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ട്. കോവിഡിൻ്റെ മറവിൽ ഇത്തരം പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com