കാസര്‍ഗോട് ജില്ലയില്‍ മത്സ്യബന്ധനവും വില്‍പനയും ഒരാഴ്ച്ചത്തേക്ക് നിരോധിച്ചു
Kerala

കാസര്‍ഗോട് ജില്ലയില്‍ മത്സ്യബന്ധനവും വില്‍പനയും ഒരാഴ്ച്ചത്തേക്ക് നിരോധിച്ചു

കോവിഡ് സമ്പര്‍ക്ക കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി.

By News Desk

Published on :

കാസര്‍ഗോഡ്: കോവിഡ് സമ്പര്‍ക്ക കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌കും കയ്യുറയും നിര്‍ബന്ധമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തേക്ക് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘടത്തില്‍ മാത്രം ജില്ലയില്‍ 82 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രോഗ ഉറവിടം വ്യക്തമല്ലാത്ത 10 കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്നലെ 8 പേര്‍ക്ക് കൂടിയാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.

Anweshanam
www.anweshanam.com