വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്; ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോവി​ഡി​ല്ലെ​ന്ന വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ക​ര്‍​ത്താ​നാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു
വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്; ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോവി​ഡി​ല്ലെ​ന്ന വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നല്‍കിയ സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ക​ര്‍​ത്താ​നാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് സ​മൂ​ഹ​ത്തി​നോ​ട് ചെ​യ്യു​ന്ന വ​ലി​യ ദ്രോ​ഹ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​മ​നു​സ​രി​ച്ച്‌ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ കു​റ്റ​ക​ര​മാ​ണ്. ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.​

പൊ​ഴി​യൂ​ര്‍ തീ​ര​മേ​ഖ​ല​യി​ലാ​ണ് പ​ണം വാ​ങ്ങി രോ​ഗ​മി​ല്ലെ​ന്ന വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​വെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്ന​ത്. കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പി​എ​ച്ച്‌​സി പൊ​ഴി​യൂ​ര്‍ എ​ന്ന പേ​രി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ​യും പി​എ​ച്ച്‌​സി​യു​ടെ​യും വ്യാ​ജ സീ​ല്‍ പ​തി​ച്ചാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്.

Related Stories

Anweshanam
www.anweshanam.com