എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​

റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പൊസീറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളിൽ സാമൂഹിക വ്യാപനമുണ്ടായോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്
എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​

മലപ്പുറം: എടപ്പാളിൽ രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട്​ പാരാമെഡിക്കൽ സ്​റ്റാഫിനും ​നഴ്​സിനും രോഗം ബാധിച്ചിട്ടുണ്ട്​. സമ്പർക്കത്തിലൂടെയാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. എന്നാൽ, നിലവിൽ സമൂഹവ്യാപനമുണ്ടായെന്ന്​ പറയാനാവില്ലെന്ന് സ്ഥലം എംഎൽഎ കൂടിയായ​ മന്ത്രി കെ.ടി ജലീൽ അറിയിച്ചു.

ആശങ്ക അകറ്റാനുള്ള നടപടികൾ സ്വീകരിക്കും. ഡോക്​ടർമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിക്കുമെന്നും മന്ത്രി വ്യക്​തമാക്കി. സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ സെൻ്റിനൽസ് സർവ്വേയുടെ ഭാഗമായി ശേഖരിച്ച സാംപിളുകളിലാണ് അഞ്ച് പൊസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പൊസീറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളിൽ സാമൂഹിക വ്യാപനമുണ്ടായോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. രോഗബാധിതർ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാൾ ഗ്രാമപഞ്ചായത്തുകൾ കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ഉടനെ വരും എന്നാണ് സൂചന.ഇന്നലെ മലപ്പുറം ജില്ലയിലാകെ 47 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇവരുമായി നൂറു കണക്കിന് ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് രോഗികളുമായും കൂട്ടിരിപ്പുകാരുമായി ഇവർക്ക് സമ്പർക്കം വന്നിരിക്കാം എന്നതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് എത്രത്തോളം പ്രാവർത്തികമാണ് എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

നേരത്തെ, എടപ്പാളിൽ ഒരു ഭിക്ഷാടകന്​ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ രോഗഉറവിടത്തെ കുറിച്ച്​ വ്യക്​തതയുണ്ടായിരുന്നില്ല. തുടർന്ന്​ എടപ്പാളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെ എടപ്പാൾ ഗ്രാമപഞ്ചായത്തിലെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com