സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ (75) ആണ് മരിച്ചത്.

News Desk

News Desk

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതനായിരുന്നു.

അതേസമയം മലപ്പുറം ജില്ലയില്‍ ഇന്നലെ 131 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. ഇതില്‍ 16 പേരുടെ ഉറവിടം അറിയില്ല. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

Anweshanam
www.anweshanam.com