സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശി
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശി

ന്യൂമോണിയ ബാധിച്ച്‌ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

News Desk

News Desk

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശി പിസി സോമനാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം കോവിഡ് ഭേദമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ സംസ്ഥാനത്ത് മരിച്ചു വയനാട് ബത്തേരി മൂലങ്കാവ് സ്വദേശിയും മൂലങ്കാവ് സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരനുമായ ശശിയാണ് (46) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ 8. 30യോട് കൂടിയായിരുന്നു മരണം സംഭവിച്ചത്. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കഠിനമായ ശ്വാസതടസവും പ്രമേഹവുമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പ്ലാസ്മ തെറാപ്പിയും നല്‍കിയിരുന്നു. ഒടുവില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്.

Anweshanam
www.anweshanam.com