സംസ്ഥാനത്ത് 229 ഉറവിടം അറിയാത്ത രോഗികൾ; നിലവിൽ ചികിത്സയിലുള്ളവർ  23,111 പേർ
Kerala

സംസ്ഥാനത്ത് 229 ഉറവിടം അറിയാത്ത രോഗികൾ; നിലവിൽ ചികിത്സയിലുള്ളവർ 23,111 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

News Desk

News Desk

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 497 പേര്‍ക്കും, മലപ്പുറം -279 , ആലപ്പുഴ -228, എറണാകുളം- 179, തൃശൂര്‍- 178, കോഴിക്കോട്- 157, കൊല്ലം -152, കാസര്‍ഗോഡ് -144 പേര്‍ക്കും, കോട്ടയം-120, കണ്ണൂര്‍ - 117, പാലക്കാട് - 98, പത്തനംതിട്ട - 69, ഇടുക്കി - 29, വയനാട് -13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കാസര്‍ഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 544 പേരുടെയും, കൊല്ലം- 93, പത്തനംതിട്ട -49, ആലപ്പുഴ -150, കോട്ടയം - 82, ഇടുക്കി -36, എറണാകുളം -155, തൃശൂര്‍- 110, പാലക്കാട് - 93, മലപ്പുറം - 345, കോഴിക്കോട് -106 , വയനാട് -7 , കണ്ണൂര്‍ - 134, കാസര്‍ഗോഡ് -193 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2541 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,08,013 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,75,094 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Anweshanam
www.anweshanam.com