വീണ്ടും കോവിഡ് മരണം: മരിച്ചത് വയനാട് സ്വദേശി

കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്
വീണ്ടും കോവിഡ് മരണം: മരിച്ചത് വയനാട് സ്വദേശി

വയനാട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൊണ്ടര്‍നാട് സ്വദേശി മരിച്ചു. കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ഈ മാസം 19ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്

Related Stories

Anweshanam
www.anweshanam.com