നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാന്‍ സാധ്യത: ആരോഗ്യമന്ത്രി
Kerala

നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാന്‍ സാധ്യത: ആരോഗ്യമന്ത്രി

ആരും റോഡിൽ കിടക്കാൻ ഇടവരരുതെന്നും കോളനികളിൽ രോഗം പടരാതെ നോക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിൽ സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് കടുത്ത ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് മന്ത്രി പറഞ്ഞു. കേസുകൾ കൂടുന്നതോടെ വെന്‍റിലേറ്ററുകൾക്ക് ക്ഷാമം വരുമെന്നും ഇപ്പോൾ തന്നെ ലോകത്ത് വെന്‍റിലേറ്ററുകൾ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു.

ആരും റോഡിൽ കിടക്കാൻ ഇടവരരുതെന്നും കോളനികളിൽ രോഗം പടരാതെ നോക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ, മതിയായ സൗകര്യങ്ങൾ മികച്ച രീതിയിൽ ഇപ്പോൾ ഒരുക്കിയിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ പുതുതായി സജ്ജീകരിച്ച ആധുനിക ചികിത്സ സൗകര്യങ്ങൾ ഉദ്‌ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ ജാഗ്രതാ നിർദേശം. 15,000 ന് മുകളിൽ കേസുകൾ വരും മാസങ്ങളിൽ ഉണ്ടാകാമെന്ന് നേരത്തെ വിദഗ്ധരുടെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.

Anweshanam
www.anweshanam.com