മലപ്പുറത്ത് വീണ്ടും കോവിഡ് മരണം
Kerala

മലപ്പുറത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്.

News Desk

News Desk

മലപ്പുറം: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജി ആണ് മരിച്ചത്. 80 വയസ് ആയിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന വ്യക്തിയാണ് അബൂബക്കർ ഹാജി. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് മരിച്ചത്. 70 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു.

Anweshanam
www.anweshanam.com