സംസ്ഥാനത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; കോട്ടയത്ത് മരിച്ച വയോധികയ്ക്ക് രോഗം സ്ഥിരീകരിച്ചു

ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒമ്പതായി
സംസ്ഥാനത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; കോട്ടയത്ത് മരിച്ച വയോധികയ്ക്ക് രോഗം സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയത്ത് ഇന്നലെ മരിച്ച റോസമ്മ പൈലിക്കാണ് (94)​ കോവിഡ് സ്ഥിരീകരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് കിടപ്പിലായിരുന്നു. വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

റോ​സ​മ്മ​യു​ടെ ര​ണ്ട് മ​ക്ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒമ്ബതായി.

കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരന്‍ (73)​,​ ആലുവ കീഴ്മാട് സ്വദേശി സി.കെ.ഗോപി, മലപ്പുറം സ്വദേശിയായ പതിനൊന്നുമാസം പ്രയമുളള കുഞ്ഞ്, ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസര്‍കോഡ് സ്വദേശികളായ ഷെഹര്‍ബാനു, അസൈനാര്‍ ഹാജി, കണ്ണൂര്‍ സ്വദേശി സജിത്ത്, വടകര സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

Related Stories

Anweshanam
www.anweshanam.com