കോഴിക്കോട് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു; ആകെ മരണം 466

12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്
കോഴിക്കോട് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു; ആകെ മരണം 466

കോഴിക്കോട്: കോഴിക്കോട് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസക്കോയ (83), ആയഞ്ചേരി സ്വദേശി അബ്ദുള്ള (74) എന്നിവരാണ് മരിച്ചത്. രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആകെ 466 ആയി.

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2532 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com