സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല

By News Desk

Published on :

കോട്ടയം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് മരിച്ചത്. 71 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

മരിച്ച അബ്ദുൾ സലാം ഓട്ടോ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന് വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.

Anweshanam
www.anweshanam.com