സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശി

തൃത്താല മുടവന്നൂര്‍ കരിയന്‍മാറില്‍ അമ്മിണിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃത്താല മുടവന്നൂര്‍ കരിയന്‍മാറില്‍ അമ്മിണിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 58 വയസായിരുന്നു. സെപ്റ്റംബര്‍ 21 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം മുടവന്നൂരില്‍ നിരവധി പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്. ഇന്നലെയും ആരോഗ്യ വകുപ്പ് ഇവിടെ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com