സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി
Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി

വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു.

News Desk

News Desk

വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഇന്ന് രാവിലെ 8. 30യോട് കൂടിയായിരുന്നു മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന് കഠിനമായ ശ്വാസതടസവും പ്രമേഹവുമുണ്ടായിരുന്നതായാണ് വിവരം.

Anweshanam
www.anweshanam.com