സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ഇയാളുടെ കുടുംബത്തിലെ നാല്‌ അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്

News Desk

News Desk

ഇടുക്കി: ഇടുക്കിയില്‍ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കുഴിത്തുള സ്വദേശി ജോസഫാണ് (80) മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ജോസഫിന്‍റെ മരണം. ഇയാളുടെ കുടുംബത്തിലെ നാല്‌ അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച്‌ ഇത് വരെ 280 പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇത് വരെ 71,701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Anweshanam
www.anweshanam.com