കോഴിക്കോട്ട് കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരിച്ചു
Kerala

കോഴിക്കോട്ട് കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരിച്ചു

മൂന്ന്‍ പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു

News Desk

News Desk

കോഴിക്കോട് : കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്ദുള്‍ കരീം എന്നിവരാണ് മരിച്ചത്. മൂന്ന്‍ പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പ്രമോദ് കരള്‍ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അഹമ്മദ് വൃക്ക രോഗിയായിരുന്നു. അബ്ദുള്‍ കരീമും വൃക്കരോ​​ഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

അതേസമയം, ഇന്ന് 14 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സര്‍ക്കാര്‍ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Anweshanam
www.anweshanam.com