സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സിവി വിജയന്‍ (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 നാണ് മരണം സംഭവിച്ചത്.

By News Desk

Published on :

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സിവി വിജയന്‍ (61) ആണ് മരിച്ചത്.

അര്‍ബുദ രോഗ ബാധിതനായിരുന്നു. എറണാകുളത്ത് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് ഫലം പൊസിറ്റീവായത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 നാണ് മരണം സംഭവിച്ചത്.

Anweshanam
www.anweshanam.com