തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ല്‍ സ​മൂ​ഹ​വ്യാ​പ​നം; സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ല്‍ സ​മൂ​ഹ​വ്യാ​പ​നം; സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി

പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിലാണ് സമൂഹവ്യാപനം ആരംഭിച്ചത്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രണ്ട് പ്രദേശങ്ങളില്‍ സമൂഹവ്യാപനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിലാണ് സമൂഹവ്യാപനം ആരംഭിച്ചത്. 246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചവരില്‍ 237 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

പുല്ലുവിളയില്‍ ശേഖരിച്ച 97 സാമ്ബിളുക ളില്‍ 51 എണ്ണവും കോവിഡ് പോസിറ്റീവ് ആയി. പൂന്തുറയില്‍ പരിശോധിച്ച 50 സാമ്ബിളുകളില്‍ 26 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ പരിശോധിച്ച 83 സാമ്ബിളുകളില്‍ 15 എണ്ണവും കോവിഡ് പോസിറ്റീവായി. പുതുക്കുറിശിയില്‍ 75 പേരുടെ സാമ്ബിളുകളില്‍ 20 കോവിഡ് പോസിറ്റീവായി.

തലസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ തീരത്ത് സമ്ബുര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരത്ത് 3 സോണുകളായി തിരിച്ചാണ് നിയന്ത്രണം. പ്രത്യക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും . മത്സ്യബന്ധം അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കള്‍ സപ്ലെക്കോ എത്തിക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മാത്രം വെള്ളിയാഴ്ച 246 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 115 പേർക്കും പത്തനംതിട്ടയിൽ 87 പേർക്കും ആലപ്പുഴയിൽ 57 പേർക്കും കോവി‍ഡ‍് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 11‌,066 ആയി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com