അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു
Kerala

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു. 80 വയസായിരുന്നു.

By News Desk

Published on :

കൊച്ചി: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു. 80 വയസായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു.

1977,1992 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ജെഡിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചു. എച്ച് എം എസ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു.

Anweshanam
www.anweshanam.com