ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

സ്റ്റേഷന്‍ അണുനശീകരണം നടത്തിയശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു.
ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷന്‍ അണുനശീകരണം നടത്തിയശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇനി മുതല്‍ അത്യാവശ്യ പരാതികള്‍ മാത്രമേ സ്റ്റേഷനില്‍ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

പന്ത്രണ്ട് ഉദ്യോഗസ്ഥരെ പരിശോധിച്ചതിലാണ് ഏഴ് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്. അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 348 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 10604 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 7849 പേര്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്.

Related Stories

Anweshanam
www.anweshanam.com