
തിരുവനന്തപുരം: അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കൂടാതെ എംഎല്‍എയുടെ പിഎക്കും ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രോഗ ബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3781 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അതില്‍ 498 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 18 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.