തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പുതിയതുറ സ്വദേശിയായ 25കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പുതിയതുറ സ്വദേശിയായ 25കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 25 നാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 213 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്‌ഡൌണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

Related Stories

Anweshanam
www.anweshanam.com