പമ്പയിലും സന്നിധാനത്തുമായി 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

പമ്പയിലും സന്നിധാനത്തുമുള്ള 21 പോലീസുകാര്‍ക്കും മൂന്നു ദേവസ്വം ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്
പമ്പയിലും സന്നിധാനത്തുമായി 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ശബരിമല: പമ്പയിലും സന്നിധാനത്തുമായി 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പമ്പയിലും സന്നിധാനത്തുമുള്ള 21 പോലീസുകാര്‍ക്കും മൂന്നു ദേവസ്വം ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അന്നദാനം സ്പെഷ്യല്‍ ഓഫീസര്‍, ഗസ്റ്റ് ഹൗസ് കെയര്‍ ടേക്കര്‍ എന്നിവരാണ് കോവിഡ് ബാധിതരായ ദേവസ്വം ജീവനക്കാര്‍. കോവിഡ് നിരീക്ഷണത്തിലിരിക്കുമ്ബോഴാണ് മൂന്നുപേരുടേയും പരിശോധനാഫലം പോസിറ്റീവായത്. അതിനാല്‍ തന്നെ മറ്റാരുമായും സമ്ബര്‍ക്കമുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഇതോടെ വിവിധ വകുപ്പുകളിലുള്ള ദേവസ്വം ജീവനക്കാര്‍ക്കിടയില്‍ കോവിഡ് ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉന്നതതല സമിതി യോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ധേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അതാത് വകുപ്പുകളിലെ നേവല്‍ ഓഫീസര്‍മാരും ദേവസ്വം അധികൃതരും ജീവനക്കാര്‍ക്ക് നിര്‍ദ്ധേശം നല്‍കണം. എല്ലാ ജീവനക്കാരും മാസ്‌ക് ധരിക്കുകയും ഇടക്കിടക്ക് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

ദേവസ്വത്തിന് കീഴില്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികളും ഭക്ഷണ സമയത്തും ജോലി സമയത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. സന്നിധാനത്ത് ജോലിയിലുള്ളവര്‍ 14 ദിവസം ഇടവിട്ട് കോവിഡ് പരിശോധന നടത്തണം.

Read also: 46 ജീവനക്കാര്‍ക്ക് കോവിഡ്; ഗു​രു​വാ​യൂ​രി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ഭ​ക്ത​ര്‍​ക്ക് വി​ല​ക്ക്

അതേസമയം, ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ 46 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ ഭ​ക്ത​ര്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ക്ഷേത്ര ജീവനക്കാര്‍ക്കും സഹപൂജാരിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് മുഴുവന്‍ ആളുകള്‍ക്കും നടത്തിയ വിശദമായ പരിശോധനയിലാണ് 46 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥരീകരിച്ചത്.

ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്ഷേ​ത്ര പ​രി​സ​രം ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല്‍ പൂ​ജ​ക​ളും ച​ട​ങ്ങു​ക​ളും പ​തി​വ് പോ​ലെ ന​ട​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com