സെന്‍ട്രല്‍ ജയിലിനു പിന്നാലെ ജില്ലാ ജയിലിലും കോവിഡ് വ്യാപനം

ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.130 പേരെയാണ് ഇന്ന് പരിശോധിച്ചത്. സെന്‍ട്രല്‍ ജയില്‍ ക്ലസ്റ്ററില്‍ 9 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.
സെന്‍ട്രല്‍ ജയിലിനു പിന്നാലെ ജില്ലാ ജയിലിലും കോവിഡ് വ്യാപനം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിനു പിന്നാലെ തിരുവനന്തപുരത്ത് ജില്ലാ ജയിലിലും കോവിഡ് വ്യാപനം. ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 130 പേരെയാണ് ഇന്ന് പരിശോധിച്ചത്. സെന്‍ട്രല്‍ ജയില്‍ ക്ലസ്റ്ററില്‍ 9 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.

അതിനിടെ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോതമംഗലം സ്വദേശിയാണ് മരിച്ചത്. കരിപ്പൂര്‍ വിമാനദുരന്തത്തിലെ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊലീസുകാരനും ഓഫിസ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ വടകര റൂറല്‍ എസ്.പി. സ്വയം നിരീക്ഷണത്തില്‍ പോയി. കര്‍ണാടകയിലേക്ക് ദിവസേന യാത്രചെയ്യുന്നവര്‍ക്ക് നാളെ മുതല്‍ തലപ്പാടിയില്‍ ആന്റിജന്‍ പരിശോധന നടത്തും

Related Stories

Anweshanam
www.anweshanam.com