ഏ​റ്റ​വും കൂ​ടു​ത​ല്‍ രോഗികള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്; 226-ല്‍ 190 കേസും സമ്പര്‍ക്കത്തിലൂടെ

ഇതില്‍ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്

ഏ​റ്റ​വും കൂ​ടു​ത​ല്‍ രോഗികള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്; 226-ല്‍ 190 കേസും സമ്പര്‍ക്കത്തിലൂടെ

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്ത്. ജി​ല്ല​യി​ല്‍ 226 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇതില്‍ 190 പേര്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതില്‍ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് ആകെയുള്ള പോസിറ്റീവ് കേസുകളില്‍ 65.16% അതാതു പ്രദേശങ്ങളില്‍ നിന്നുതന്നെ ലോക്കലി അക്വയേര്‍ഡ് വൈറസ് ബാധ ഉണ്ടായതാണ്. അതില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍, 94.04% - മുഖ്യമന്ത്രി പറഞ്ഞു.

ജി​ല്ല​യി​ല്‍ പു​തു​താ​യി 1362 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 1,344 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ല്‍ 16761 പേ​ര്‍ വീ​ടു​ക​ളി​ലും 1250 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 333 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 66 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 2,485 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൊത്തവിതരണക്കാരില്‍ നിന്നും സ്‌റ്റോക്ക് സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മൊത്തവിതരണക്കാര്‍ക്ക് വാഹനങ്ങളുമായി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിനുള്ളില്‍ പോലീസ് അനുമതിയോടെ പ്രവേശിക്കാവുന്നതാണ്.

Related Stories

Anweshanam
www.anweshanam.com