ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് സ്വദേശിക്ക് കോവിഡ്
Kerala

ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് സ്വദേശിക്ക് കോവിഡ്

കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

By News Desk

Published on :

കാസര്‍ഗോട്: ജില്ലയില്‍ ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസര്‍ഗോട് ജില്ലയില്‍ കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം ആറായി. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

Anweshanam
www.anweshanam.com