മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് ഒരു മാസമായി ക്വാറന്റീനിലായിരുന്നു
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ക്കോട് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാന്‍ കാരണമെന്നാണ് സൂചന. കോവിഡ് സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് ഒരു മാസമായി ക്വാറന്റീനിലായിരുന്നു. തലസ്ഥാനത്ത് ലോക്ഡൗണായതിനാല്‍ ഇദ്ദേഹത്തിന് തിരിച്ചെത്താനുമായിരുന്നില്ല. അതിനാല്‍ മന്ത്രിയും മറ്റു അംഗങ്ങളും ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നാണ് അറിയുന്നത്.

Related Stories

Anweshanam
www.anweshanam.com