ആശങ്കയകലാതെ സമ്പര്‍ക്ക വ്യാപനം

ഇന്ന് രോഗം സ്ഥിരീകരിച്ച 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ആശങ്കയകലാതെ സമ്പര്‍ക്ക വ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്. ഇതില്‍ 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6049 പേര്‍ക്കാണ് ഇന്ന് കോവി‍ഡ് സ്ഥിരീകരിച്ചത്. 27 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

കോട്ടയം 729, തൃശൂര്‍ 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂര്‍ 249, വയനാട് 193, ഇടുക്കി 91, കാസര്‍ക്കോട് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം 7, പാലക്കാട് 7, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,79,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,178 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1441 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കടനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), രാമപുരം (7, 8), കാസര്‍ക്കോട് ജില്ലയിലെ ദേളംപാടി (11), തൃശൂര്‍ ജില്ലയിലെ പരിയാരം (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com