
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന തലസ്ഥാനത്തെ തീരദേശ മേഖലകളിൽ പത്തു ദിവസത്തേക്ക് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് ക്രിട്ടിക്കൽ കണ്ടെൻമെന്റ് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ നടപ്പാക്കുന്നത്. ലോക്ഡൗൺ നടപ്പാക്കുന്ന തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങൾക്കും സർക്കാർ അഞ്ചുകിലോ അരിയും ഒരു കിലോ ധാന്യവും സൗജന്യമായി വിതരണം ചെയ്യും.
സമുഹവ്യാപനമുണ്ടായതിനെ തുടർന്ന് തീരദേശ മേഖലകൾ മൂന്ന് കണ്ടയിൻമെൻ് സോണാക്കി തിരിച്ച് രാത്രി 12 മണി മുതൽ അടച്ചിടുകയാണ്. സോൺ ഒന്നിൽ ഇടവ മുതൽ പെരുമാതുറ വരെയുള്ള ഭാഗങ്ങളും സോൺ രണ്ടിൽ പെരുമാതുറ മുതൽ വിഴിഞ്ഞം വരെയുള്ള ഭാഗങ്ങളും ഉം സോൺ മൂന്നിൽ വിഴിഞ്ഞം മുതൽ പൊഴിയൂർ വരെയും ഉൾപ്പെടും. ഈ ഓരോ മേഖലകളിൽ നിന്ന് ആർക്കും പുറത്തേക്കോ അകത്തേക്കോ പ്രവേശനമുണ്ടാകില്ല.