കോവിഡ് 19: വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,37,036 പേര്‍

അതേസമയം, സംസ്ഥാനത്ത് ഇന്ന് 18257 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ് 19: വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,37,036 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,37,036 പേരാണ്. ഇവരില്‍ 2,25,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,353 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1916 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 18257 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com