ഒപിയില്‍ 200 പേര്‍ മാത്രം; കൂടുതല്‍ നിയന്ത്രണങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

അതേസമയം, ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
ഒപിയില്‍ 200 പേര്‍ മാത്രം; കൂടുതല്‍ നിയന്ത്രണങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. ഇതേ തുടര്‍ന്ന് ഒരു ദിവസം 200 പേരെ മാത്രമേ ഒ പിയില്‍ പരിശോധിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കൂടാതെ രോഗിക്ക് സഹായത്തിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. റിവ്യൂ പരിശോധനകള്‍ ഓണ്‍ലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ 50 ശതമാനം ആയി വെട്ടികുറച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com