കോവിഡ് വ്യാപനം: ആലുവയിൽ ഇന്ന് രാത്രി മുതൽ കർഫ്യൂ

ആലുവയിലും സമീപ പഞ്ചായത്തുകളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് കോവിഡ് അവലോകന യോഗശേഷം മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞിരുന്നു.
കോവിഡ് വ്യാപനം: ആലുവയിൽ ഇന്ന് രാത്രി മുതൽ കർഫ്യൂ

എറണാകുളം: കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയിൽ ഇന്ന് രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. സമീപ പഞ്ചായത്തുകളിലും കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂർ, ആലങ്ങാട്, ചൂർണിക്കര, എടത്തല, കരുമാലൂർ എന്നീ പഞ്ചായത്തുകളിലാണ് കർഫ്യൂ.

ആലുവയിലും സമീപ പഞ്ചായത്തുകളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് കോവിഡ് അവലോകന യോഗശേഷം മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് കർഫ്യൂ പ്രഖ്യാപിച്ചത്. മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ കടകൾ പത്തുമണി മുതൽ രണ്ടു വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. വിവാഹ ചടങ്ങുകൾ നടത്തുന്നതിന് പ്രത്യേക അനുമതി വേണം.

Related Stories

Anweshanam
www.anweshanam.com