കോവിഡ് 19: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുതിയ നടപടികളെടുക്കാന്‍ തീരുമാനിച്ചത്.
കോവിഡ് 19: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. ഇതേ തുടര്‍ന്ന് വൈറസിനെ നേരിടാന്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ശക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുതിയ നടപടികളെടുക്കാന്‍ തീരുമാനിച്ചത്.

അതേസമയം, രോഗബാധയെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. പൊതുപരിപാടികളില്‍ എത്തുന്നവരുടെ എണ്ണം സംഘാടകര്‍ കൃത്യമായി രേഖപ്പെടുത്തണം. കൂടാതെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ എണ്ണം കൂട്ടാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ടാര്‍ഗറ്റ് നിശ്ചയിച്ചു. കോവിഡ് നിയന്ത്രണത്തിനായി കുടുംബശ്രീ, ആര്‍ആര്‍ടി ടീമുകളെ ഉപയോഗിക്കുമെന്നും നിയന്ത്രണം പാലിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com