കോവിഡ് 19: ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കണ്ണൂരില്‍

രോഗികളുടെ എണ്ണത്തില്‍ 200 കടന്ന ഏക ജില്ലയും കണ്ണൂരാണ്.
കോവിഡ് 19: ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കണ്ണൂരില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 24 മണിക്കൂറിനിടെ 249 പേര്‍രാണ് ജില്ലയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ 200 കടന്ന ഏക ജില്ലയും കണ്ണൂരാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസര്‍ഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂര്‍ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com