
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം അടച്ചുപൂട്ടി. മൂന്നു ദിവസത്തേക്കാണ് ഓഫീസുകള്‍ അടച്ചിരിക്കുന്നത്. എന്നാല്‍ എത്ര പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജീവനക്കാരെ അറിയിച്ചിട്ടില്ല. അണുനശീകരണത്തിന് ശേഷം മാത്രമാകും ഓഫീസുകള്‍ വീണ്ടും തുറക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.