കോവിഡ് 19: മലമ്പുഴ ഉദ്യാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

വിനോദ സഞ്ചാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കോവിഡ് 19: മലമ്പുഴ ഉദ്യാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഉദ്യാനത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വിനോദ സഞ്ചാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കോവിഡ് ടെസ്റ്റ് നടത്താന്‍ ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മാര്‍ച്ച് അവസാനത്തോടെ കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായി. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കോവിഡ് രൂക്ഷമാണ്. മതിയായ ബെഡ്ഡുകളും ഓക്സിജന്‍ സിലിണ്ടറും ഇല്ലാത്ത അവസ്ഥയിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്നും ആരോഗ്യമന്ത്രി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com