കോവിഡ് 19 സ്ഥിരീകരിച്ച പ്രതി ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു

കോവിഡ് 19 സ്ഥിരീകരിച്ച പ്രതി ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു

കണ്ണൂര്‍ : കോവിഡ് 19 സ്ഥിരീകരിച്ച പ്രതി ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു. ആറളം സ്വദേശിയായ ദിലീപ് എന്നയാളാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്. രാവിലെയാണ് ഇയാളെ ആശുപത്രിയില്‍ നിന്ന് കാണാതായത്.

മോഷണ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ 12 ന് മട്ടന്നൂര്‍ കോടതിയില്‍ ഹജരാക്കി. പിന്നീട് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് 21 ന് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ച്‌ നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചരക്കണ്ടി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി സമ്പര്‍ക്കത്തിലായിരുന്ന ആറളം സ്റ്റേഷനിലെ 7 പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com