എറണാകുളത്ത് 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കഴിഞ്ഞ ബുധനാഴ്ച കോവിഡ് ബാധിച്ച്‌ മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 18 കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് ബാധിച്ചത്.
എറണാകുളത്ത് 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് പതിനെട്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച കോവിഡ് ബാധിച്ച്‌ മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 18 കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണിവര്‍. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.സിസ്റ്റര്‍ ക്ലെയറിന് മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അവര്‍ ഹൃദയ സംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. ഇതോടെ ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com