കോവിഡ്19: കേരള - തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്‌നാട് അതിര്‍ത്തി അടച്ചിടും.
കോവിഡ്19: കേരള - തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

വാളയാര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരള - തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്‌നാട് അതിര്‍ത്തി അടച്ചിടും. അതേസമയം, അവശ്യസര്‍വീസുകള്‍ക്ക് രാത്രികാലകര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ കേരള അതിര്‍ത്തിയിലടക്കം കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിക്കും. നേരത്തെ തന്നെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഇ - പാസ് നിര്‍ബന്ധമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com