കോവിഡ് വ്യാപനം രൂക്ഷം: ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കാന്‍ ആലോചന

അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന കരിക്കുലം കമ്മിറ്റിയിലുണ്ടാകും.
കോവിഡ് വ്യാപനം രൂക്ഷം: ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കാന്‍ ആലോചന

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കാന്‍ ആലോചന. അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന കരിക്കുലം കമ്മിറ്റിയിലുണ്ടാകും. നിലവില്‍ സ്‌കൂളുകളിലെ പരീക്ഷകള്‍ നടത്തിയാല്‍ 32 ലക്ഷത്തോളം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും.

അതേസമയം, എട്ടാം ക്ലാസുവരെ എല്ലാ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നുണ്ട്. ഇത് ഒന്‍പതിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. പരീക്ഷയ്ക്ക് പകരം വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കി അതില്‍ മൂല്യനിര്‍ണയം നടത്താനാണ് നീക്കം. വര്‍ക്ക് ബുക്ക് തിരികെ വാങ്ങി അതിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തും. നിരന്തര മൂല്യനിര്‍ണയത്തിന്റെ മാതൃകയിലായിരിക്കും ഇത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com