കോവിഡ്19: എറണാകുളം ജില്ലയില്‍ ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

കൂടാതെ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ്19: എറണാകുളം ജില്ലയില്‍ ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

എറണാകുളം: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മുനമ്പം, ചെറായി, പള്ളത്താംകുളങ്ങര ബീച്ചുകള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാവും വരെ ബീച്ചകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൂടാതെ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം റൂറല്‍ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. മാര്‍ക്കറ്റുകളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com