കോവിഡ് 19: വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,18,542 പേര്‍

24 മണിക്കൂറിനിടെ 13835 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് 19: വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,18,542 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,18,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,539 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1677 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 13835 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം, ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്പോട്ടുകളാണുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com