ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം
മാധ്യമ പ്രവര്‍ത്തകര്‍ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം.
ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

മൂന്ന് പ്രാവശ്യം ആവശ്യപെട്ടിട്ടും ഹാജരാകാത്തതിനാലാണ് നടപടി. കേസില്‍ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ട രാമന് കോടതിയുടെ അന്ത്യശാസനം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

അതേസമയം, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്‍പതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോന്‍ഡിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോന്‍ഡിന്മേലുമാണ് കോടതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവരോടും ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വഫ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മൂന്ന് തവണയും ശ്രീറാം വെങ്കിട്ട രാമന്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.

Related Stories

Anweshanam
www.anweshanam.com