മത്സരിക്കുന്നത് ജയിലില്‍ പോയിട്ടാകാം..ഇബ്രാഹിംകുഞ്ഞിന് കോടതിയുടെ മുന്നറിയിപ്പ്

എന്നാല്‍, ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു.
മത്സരിക്കുന്നത് ജയിലില്‍ പോയിട്ടാകാം..ഇബ്രാഹിംകുഞ്ഞിന് കോടതിയുടെ മുന്നറിയിപ്പ്
വികെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കുന്നത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് സര്‍ക്കാര്‍ കോടതിയിയെ അറിയിച്ചു. ഇലക്ഷന് മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം കോടതി വിമര്‍ശിച്ചു.

എന്നാല്‍, ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com