അലന്‍റെയും താഹയുടേയും ജാമ്യ ഹർജിയിൽ വിധി ഇന്ന്
Kerala

അലന്‍റെയും താഹയുടേയും ജാമ്യ ഹർജിയിൽ വിധി ഇന്ന്

പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്ന് കോടതിയെ അറിയിച്ചു.

News Desk

News Desk

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്.

എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Anweshanam
www.anweshanam.com